തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ കഴിഞ്ഞ കുറച്ചു ദിവസമായി ചാഞ്ചാട്ടവും ഏറ്റക്കുറച്ചിലുകളും തുടരുകയാണ്. സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. ഇന്നലെ രാവിലെയും വൈകുന്നേരവുമായി വന് 720 രൂപ കുറഞ്ഞ വിപണി ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വില വീണ്ടും കുതിച്ചുയർന്നത്.
ഇന്നലെ 94,000ത്തിലേക്ക് തിരിച്ചെത്തിയ വില ഇന്ന് വീണ്ടും 95,000 കടന്നു.പവന് 640 രൂപയാണ് ഇന്ന് മാത്രം കൂടിയത്. 95,560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില. 11,945 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.
പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് ഒരു ലക്ഷത്തിലധികം നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറും സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.
















