തിരുവനന്തപുരം:അഗസ്ത്യ വനത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്‌ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ പാമ്പ് കടിച്ചു. നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ അനീഷിനാണ് പാമ്പുകടിയേറ്റത്.
പൊടിയം ഉന്നതിയില്‍ വച്ചായിരുന്നു സംഭവം. കുറ്റിച്ചല്‍ പഞ്ചായത്തില്‍ വനത്തിലെ ഏക പോളിഗ് സ്റ്റേഷന്‍ ആണ് പൊടിയം ഉന്നതി.
കുളിക്കാന്‍ പോകവെ ആണ് അനീഷിന് പാമ്പുകടിയേറ്റതെന്നാണ് ഉന്നതിയിലെ താമസക്കാര്‍ പറയുന്നത്. തിങ്കളാഴ്ച രാവിലെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്‌ക്കായി അനീഷ് ഉന്നതിയിലെത്തുന്നത്. ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
















