കോട്ടയം: നടന്‍ ദിലീപിനെ ജഡ്ജിയമ്മാവന്‍ തുണച്ചോ? നടിയെ ആക്രമിച്ച കേസില്‍ അകപ്പെട്ടതോടെ പൊന്‍കുന്നത്തിനു സമീപമുള്ള ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്‍ കോവിലില്‍ നടന്‍ ദിലീപ് ഇടക്കിടെ ദര്‍ശനം നടത്താന്‍ എത്താറുണ്ടായിരുന്നു. കേസുകളില്‍ പെടുന്നവരെ നീതിമാനായ ജഡ്ജിയമ്മാവന്‍ തുണക്കുമെന്നാണ് വിശ്വാസം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളതാണ് ഈ ക്ഷേത്രം.
കരിക്കഭിഷേകവും അട വഴിപാടും നടത്തിയാണ് ഏറ്റവുമൊടുവില്‍ ദിലീപ് മടങ്ങിയത്. ക്രിക്കറ്റ് താരം ശ്രീശാന്ത്, മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള, ഐ. ജി. ശ്രീജിത്ത്, നടന്‍ സിദ്ദിഖ്, പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ വിവിധ കേസുകളില്‍ പെട്ടപ്പോള്‍ ജഡ്ജിയമ്മാവന്‍ കോവിലില്‍ എത്തി പ്രാര്‍ത്ഥിച്ചിരുന്നു.
വാദിയാണെങ്കിലും പ്രതിയാണെങ്കിലും നീതിയുടെ ഭാഗത്തു നില്‍ക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ജഡ്ജിയമ്മാവനെ തേടി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്തര്‍ ഇവിടെ എത്തുന്നു.
















