കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ തിങ്കളാഴ്ച കോടതി വിധി പറയാനിരിക്കെ നടി മഞ്ജു വാര്യരുടെ മൊഴി നിര്‍ണായകമാകും. കാവ്യാ മാധവനുമായുളള ബന്ധം തന്നെ തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപിന് സംശയമുണ്ടായിരുന്നു എന്നാണ് മഞ്ജു വാര്യരുടെ മൊഴി
നടിയെ ആക്രമിച്ച കേസില്‍ 28ഓളം പേരാണ് മൊഴി മാറ്റിയിരുന്നത്.എന്നാല്‍ മഞ്ജു വാര്യര്‍ ആദ്യവസാനം പറഞ്ഞ മൊഴിയില്‍ ഉറച്ചുനിന്നു. കാവ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ വീട്ടില്‍ വഴക്കുണ്ടായിട്ടുണ്ടെന്നും മഞ്ജു മൊഴി നല്‍കി.
ദിലീപിന്റെ ഫോണില്‍ നിന്ന് ലഭിച്ച ചില സൂചനകളില്‍ നിന്നാണ് ദിലീപും കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് മഞ്ജു വാര്യര്‍ ആദ്യമറിയുന്നത്.പിന്നീട് മഞ്ജു ഇതിനെക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയോട് ചോദിച്ചു. തന്റെ ജീവിതം തകര്‍ത്തത് ഈ നടിയാണെന്ന് ദിലീപ് ഇക്കാലത്ത് പലരോടും പറഞ്ഞിട്ടുമുണ്ട്.ഈ വിവരങ്ങളും മഞ്ജു വാര്യരുടെ മൊഴിയിലുണ്ടായിരുന്നു.
കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം പറഞ്ഞവരില്‍ ഒരാള്‍ മഞ്ജു വാര്യരായിരുന്നു.2017 ജൂണ്‍ 21നാണ് കേസില്‍ മഞ്ജു വാര്യര്‍ മൊഴി നല്‍കുന്നത്. കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കുന്നതില്‍ ഉള്‍പ്പെടെ മഞ്ജു വാര്യരുടെ മൊഴി നിര്‍ണായകമായി. 2017 ഫെബ്രുവരി പതിനേഴിന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് യുവനടിയെ ആക്രമിച്ചത്.ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ത്തിരുന്നില്ലെങ്കിലും ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലായ് 10-ന് അറസ്റ്റ് ചെയ്തു.85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ മൂന്നിനാണ് ദിലീപിന് ജാമ്യം ലഭിച്ചത്.
















