കോഴിക്കോട്: ചെറൂപ്പ റോഡില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്.എതിര്‍ദിശയില്‍ വന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.
കാറില്‍ യാത്ര ചെയ്തിരുന്ന നല്ലളം സ്വദേശികളായ അച്യുതന്‍, ഗോപേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ഡീസല്‍ ടാങ്ക് തകര്‍ന്ന് റോഡില്‍ ഡീസല്‍ പരന്നൊഴുകി.അഗ്നിരക്ഷാ സേന എത്തി ഡീസല്‍ കഴുകി കളഞ്ഞു.















