ന്യൂഡൽഹി: ഇന്ത്യയിലെ മുൻനിര പെർഫോമൻസ് അധിഷ്ഠിത സ്മാർട്ട്‌ഫോൺ ബ്രാൻഡായ പോക്കോ 2025-ലെ ഉൽപ്പന്ന നിരയിലെ അവസാന കൂട്ടിച്ചേർക്കലും പെർഫോമൻസ് സീരീസായ സി സീരീസിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലുമായ പോക്കോ സി85 5ജി പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ യുവാക്കൾക്കായി നിർമ്മിച്ച പോക്കോ സി85, കരുത്ത്, വിശ്വാസ്യത, ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി എന്നിവ ഒത്തിണക്കിയ ഫോൺ ആയിരിക്കും.
എഫ്7, എക്സ്7 സീരീസ്, എം7 പ്ലസ് പോലുള്ള ഈ വർഷത്തെ ലോഞ്ചുകളോടെ ബാറ്ററി പ്രകടനവുമായി ബന്ധപ്പെട്ട ഇൻഡസ്ട്രി സ്റ്റാൻഡേർഡ്‌സ് ബ്രാൻഡ് സ്ഥിരമായി ഉയർത്തി കൊണ്ട് വന്നു. പോക്കോ സി85 5ജി ആകട്ടെ ഈ പ്രവണത കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
യുവ സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ ദൈനംദിന ആവശ്യങ്ങൾ മുൻനിർത്തി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പോക്കോ സി85 5ജി , വിശ്വാസ്യത, മികച്ച പ്രവർത്തന ശേഷി, കാര്യക്ഷമത, വേഗതയേറിയ ചാർജിംഗ്, മെലിഞ്ഞതും എന്നാൽ ദീർഘകാലം ഈടുനിൽകുന്നതുമായ ബോഡി എന്നിവ നൽകുന്ന ഡിവൈസുകളിലേക്ക് ഉപഭോക്താക്കളുടെ ശ്രദ്ധ മാറുമ്പോൾ ഇതേ സവിഷേതകൾ നൽകി കൊണ്ട് പോക്കോ വിപണിയിൽ മുന്നേറുകയാണ്.
ഉള്ള പോക്കോ സി85 5ജി ഇന്ത്യയുടെ എപ്പോഴും ഓണായിരിക്കുന്ന ജീവിതശൈലിയുമായി പൊരുത്തപ്പെടുന്നതിനാണ് നിർമ്മിച്ചിരിക്കുന്നത്. 33 വാട്ട്സ് ഫാസ്റ്റ് ചാർജിംഗും 10 വാട്ട്സ് റിവേഴ്‌സ് ചാർജിംഗും സംയോജിപ്പിച്ചിരിക്കുന്ന ഉയർന്ന ശേഷിയുള്ള 6000എം.എ.എച്ച് ബാറ്ററി ദിവസം മുഴുവൻ അനായാസ പ്രകടനം ഉറപ്പാക്കുന്നു. സാധാരണ ഉപയോഗത്തിൽ രണ്ട് ദിവസത്തിൽ കൂടുതൽ പവർ നിലനിൽക്കുമെന്ന് ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാം. ഇത് പതിവായി റീചാർജ് ചെയ്യുന്നതിന്റെ സമ്മർദ്ദമില്ലാതെ വിശ്വസനീയമായ ഒരു കൂട്ടാളിയായി മാറുന്നു. 2025 ഡിസംബർ 9 ചൊവ്വാഴ്ച ഈ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കും.











