പാലക്കാട് : വ്യവസായിയെ മുഖംമൂടിധരിച്ചെത്തിയ സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയെന്ന് പരാതി. ചെറുതുരുത്തി കൂട്ടുപാത പാതയില്‍ തിരുമിറ്റക്കോട് പഞ്ചായത്തിലെ കോഴിക്കാട്ടിരി പാലത്തിന് സമീപം രാത്രിയാണ് സംഭവം ഉണ്ടായത്. കാറില്‍ സഞ്ചരിച്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി ഡയറക്ടര്‍ മുഹമ്മദലിയെയാണ് തട്ടിക്കൊണ്ടു പോയത്.
പാലത്തിന് സമീപം വച്ച് കാറിന് കുറുകെ വാഹനമിട്ട്ആ ക്രമിക്കുകയായിരുന്നു.വ്യവസായിയുടെ കാറിന്റെ ചില്ലുകള്‍ തകര്‍ത്ത നിലയിലാണ്.
അക്രമണം നടത്തിയവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടില്ലെന്ന് ചാലിശേരി പൊലീസ് പറഞ്ഞു. റോഡില്‍ ആളില്ലാതെ കിടക്കുന്ന കാര്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.
















