പത്തനംതിട്ട: കോന്നിയില്‍ പത്താം ക്ലാസുകാരിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കൊക്കാത്തോട് അള്ളുങ്കല്‍ ഷിജിന്‍ബാബു (28)വിനെയാണ് പോക്‌സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയുടെ പിന്നാലെ ചെന്ന് ശല്യപ്പെടുത്തുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ ഷിജിന്‍ ബാബുവിനെ തടഞ്ഞ് വെച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു. കോന്നി സബ് ഇന്‍സ്‌പെക്ടര്‍ കെ.എസ് ഷൈജയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ അടിപിടി കേസില്‍ നേരത്തെ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
















