കൊച്ചി:: നടി ആക്രമിക്കപ്പെട്ട കേസില്‍ ഡിസംബര്‍ ഒമ്പതിന് കോടതി വിധിവരാനിരിക്കുകയാണ്. കേസില്‍ എട്ടാം പ്രതിയായ ദിലീപ് ഈ കോടതിവിധിക്ക് വേണ്ടി എത്രയോനാളായി കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ വിധി വരുന്ന പശ്ചാത്തലത്തില്‍ എന്തായിരിക്കും ദിലീപിന്റെ ഭാവി എന്ന കാര്യം ചര്‍ച്ച ചെയ്യപ്പെടുകയാണ്.
അതിനിടയിലാണ് ജ്യോതിഷിയായ മോഹന്‍ദാസ് ചില പ്രവചനങ്ങളുമായി എത്തിയിരിക്കുന്നത്. ദിലീപിന്റെ ജാതകപ്രകാരം ഇപ്പോള്‍ എട്ടാം ഭാവത്തില്‍ കേതു ഉണ്ട്. എട്ടാംഭാവത്തില്‍ കേതു നില്‍ക്കുക എന്നതിനര്‍ത്ഥം ആ വ്യക്തിക്ക് ദുരന്തമായിരിക്കും. മരണം, ജയില്‍ ശിക്ഷ, വിവാഹമോചനം എന്നിവ സംഭവിക്കാം. അതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ജയില്‍ ശിക്ഷ വരെ ദിലീപിന് കിട്ടുമെന്നാണ് ജ്യോതിഷി മോഹന്‍ദാസ് പറയുന്നത്.
അതേ സമയം ദിലീപിന് ആശ്വാസമായി ജ്യോതിഷി മോഹന്‍ദാസ് പറയുന്നതെന്തെന്നോ? ഈ കേസില്‍ വിചാരണ നടക്കുന്ന സമയത്ത് ദിലീപിന് ഏതാനും ദിവസം ജയിലില്‍ കഴിയേണ്ടിവന്നിരുന്നു. അതിനാല്‍ എട്ടാം ഭാവത്തില്‍ കേതു എന്ന യോഗം അവസാനിച്ചു എന്നാണ് ജ്യോതിഷി മോഹന്‍ദാസ് പറയുന്നത്. അതുകൊണ്ട് ദിലീപിന് ഇനി ഭയക്കേണ്ടതില്ലെന്നും പറയുന്നു.
















