കോട്ടയം: ഒരു ജീവിതം മുഴുവൻ ഏക മകളെ ഓർത്ത് ദുഃഖിച്ച, മകൾ തന്റെ അടുത്തു വരുമെന്ന് കാത്തിരുന്ന അഖില അശോകന്റെ (ഹാദിയ) അമ്മ പൊന്നമ്മ അന്തരിച്ചു. കോട്ടയം ജില്ലയിൽ വൈക്കം സ്വദേശികളായ അശോകൻ, പൊന്നമ്മ ദമ്പതികളുടെ ഏകമകളായ അഖില ഹോമിയോ ഡോക്ടറാകാന്‍ പഠിക്കുന്നതിനിടെ ഇസ്ലാമിലേക്ക് മതം മാറി ഹാദിയായത്. അതിന് പിന്നാലെ ഹാദിയ കൊല്ലം സ്വദേശിയായ ഷെഫീന്‍ ജഹാനെ വിവാഹം കഴിച്ചതോടെ ഇത് ലവ് ജിഹാദാണെന്ന് ആരോപിച്ച് വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടു.
ഏക മകളുടെ ഒരുരുള പിണ്ഡച്ചോറു പോലും നിഷേധിക്കപ്പെട്ട ആ ഹതഭാഗ്യക്ക് ഹിന്ദുഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചർ പ്രണാമം അർപ്പിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. അവരനുഭവിച്ച പുതീ ദുഃഖത്തിന് നമ്മളും കാരണമാണല്ലോ എന്ന് പറഞ്ഞ ടീച്ചർ, മകളെ കുടുക്കാൻ കൂട്ടു നിന്ന മാരീചൻ അന്നവും വെള്ളവുമില്ലാതെ അഴിക്കുള്ളിൽ കിടക്കാൻ എന്നെങ്കിലും കഴിയുമെന്ന് ആ അമ്മയ്‌ക്ക് ആശ്വസിക്കാമെന്നും ഫേസ്ബുക്കിൽ കുറിച്ചു.
ഹാദിയയുടേയും ഷെഫിന്‍ ജഹാന്റെയും വിവാഹം ഉയർത്തി വിട്ടത് കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത തരം വിവാദങ്ങളാണ്. ഇരുവരുടേയും വിവാഹത്തിന് എതിരെ ഹാദിയയുടെ അച്ഛന്‍ അശോകന്‍ ഹൈക്കോടതിയെ സമീപിച്ചതോട് കൂടിയാണ് ഹാദിയ കേസ് വലിയ കോളിളക്കങ്ങളിലേക്ക് നീങ്ങിയത്. മതവിശ്വാസവും വ്യക്തിസ്വാതന്ത്ര്യവും അടക്കമുള്ളവ ചർച്ചാവിഷയങ്ങളായി.
ഈ കേസില്‍ സുപ്രീംകോടതിയില്‍ ഷെഫീന്‍ ജഹാന് വേണ്ടി വാദിക്കാന്‍ മുസ്ലിം സംഘടനകള്‍ ഒരു ദിവസം കൊണ്ട് ഒരു കോടി രൂപ വരെ സമാഹരിച്ചതോടെ വലിയ വാര്‍ത്തയായി ഹാദിയ-ഷെഫീന്‍ ജഹാന്‍ കേസ് മാറി. തന്റെ മകള്‍ അഖില എന്ന ഹാദിയയെ വിറ്റ് ചിലര്‍ പണം വാങ്ങുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അമ്മ പൊന്നമ്മയും ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കുറയാതെ ഒരു 25 ലക്ഷമെങ്കിലും കിട്ടിയിട്ടുണ്ടാകുമെന്നും പൊന്നമ്മ പറഞ്ഞതും ഹാദിയ പ്രശ്നത്തെ കൂടുതല്‍ വിവാദമാക്കിയിരുന്നു.
തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഖാലിദ് ദസ്തഗീര്‍ എന്ന പേരുള്ള ഒരു മുസ്ലിം യുവാവിനെ ഹാദിയ രണ്ടാമത് വിവാഹം കഴിച്ചുവെന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു. അതീവ രഹസ്യമായാണ് വിവാഹം നടന്നത്. അവള്‍ പൊട്ടിത്തെറിക്കുമോ (ഐഎസ് ഐഎസ് മോഡലില്‍ ബോംബ് സ്ഫോടനത്തിലൂടെയുള്ള പൊട്ടിത്തെറി) എന്ന് പേടിയുണ്ടെന്നും അച്ഛന്‍ അശോകന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.
















