തൃശൂര്‍ : കോള്‍പാടത്തെ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി ആക്രമിച്ച കര്‍ഷകന്‍ മരിച്ചു.വടൂക്കര സ്വദേശി സന്തോഷ് (54) ആണ് മരിച്ചത്. നെടുപുഴയിലാണ് സംഭവം.
സന്തോഷിനെ കമ്പിവടി കൊണ്ട് തലയ്‌ക്കടിച്ച അയല്‍വാസി ഗണേഷ് റിമാന്‍ഡിലാണ്. രണ്ട് ദിവസം മുമ്പാണ് വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഗണേഷ്, സന്തോഷിനെ ആക്രമിച്ചത്.
രണ്ട് ദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സന്തോഷ് വ്യാഴാഴ്ച രാത്രി ആണ് മരിച്ചത്.
















