കാസര്‍കോട്:ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഇരു സംഘങ്ങള്‍ സംഘങ്ങള്‍ തമ്മിലുളള കൂട്ടത്തല്ലില്‍ എട്ടുപേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. കീഴൂരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ സംഘങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.ഡോക്ടറുടെ പരാതിയിലാണ് കേസെടുത്തത്.
ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അക്രമം ഉണ്ടായത്.കീഴൂര്‍ പടിഞ്ഞാറില്‍ ബുധനാഴ്ച വൈകിട്ടുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയെത്തിയവര്‍ അത്യാഹിത വിഭാഗത്തിനു പുറത്തും ഏറ്റുമുട്ടുകയായിരുന്നു. ആശുപത്രി ജീവനക്കാരുടെ ജോലി തടസപ്പെടുത്തി കൂട്ടത്തല്ല് ഉണ്ടായെന്ന് ഡോക്ടര്‍ മുഹമ്മദ് നിസാറാണ് പൊലീസില്‍ പരാതി നല്‍കിയത്.
മാങ്ങാട് ബാരയിലെ പി.ടി. ഷബീര്‍ അലി (28), കീഴൂര്‍ പടിഞ്ഞാറിലെ അഹമ്മദ് ഷാനവാസ് (25), ചെമ്മനാട് കൊമ്പനടുക്കത്തെ പി. ജഗദീഷ് കുമാര്‍ (34), കൊമ്പനടുക്കത്തെ സി.കെ. അജേഷ് (27), കീഴൂര്‍ കടപ്പുറത്തെ അബ്ദുല്‍ ഷഫീര്‍ (31) മുഹമ്മദ് അഫ്‌നാന്‍ (19), സയിദ് അഫ്രീദ് (27), ഡി.എം. കുഞ്ഞഹമ്മദ് (36) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കീഴൂരിലെ സംഘര്‍ഷത്തില്‍ 14 പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു.
















