തിരുവനന്തപുരം:രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചതിന് പിന്നാലെ സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ച് പരാതിക്കാരി.’സത്യമേവ ജയതേ’ എന്നാണ് യുവതി സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്.
ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന സമയത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ ആയിരുന്നു ഈ വാചകം ഉപയോഗിച്ച് പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നത്. ‘സത്യം ജയിക്കും’ എന്ന പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോകുന്നത്.
അതേസമയം,ലൈംഗിക പീഡന കേസില്‍ മൂന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെ ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരുങ്ങുന്നത്.തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഇന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തളളിയത്.ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാലുടന്‍ തന്നെ ഓണ്‍ലൈനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാണ് നീക്കം.ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുല്‍ മാങ്കൂട്ടത്തിലിനായി ഹാജരാവുക. .
Main
















