ബംഗളൂരു: ഗര്‍ഷോം ഫൗണ്ടേഷന്റെ 2025ലെ ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സജ്ീവ്‌നാരായണന്‍ (കുവൈറ്റ്),അലക്‌സ് അബ്രഹാം (ഫിലിപ്പീന്‍സ്), സുചേത സതീ്ഷ്(യു എ ഇ), മുംഷാദ് മന്നംബേത്ത്(സിംഗപ്പൂര്‍), സാവിയോ ജെയിംസ്( അയര്‍ലന്‍ഡ്), ഡി.
സുധീരന്‍ (സിംഗപ്പൂര്‍) എന്നിവരാണ്20 ാമത് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ക്ക്
അരഹരായത്.
മികച്ച മലയാളി സംഘടനയ്‌ക്കുള്ള അവാര്‍ഡിന് റഷ്യയിലെ ഓള്‍ മോസ്‌കോമലയാളി അസോസിയേഷന്‍ (അമ്മ) തെരഞ്ഞടുക്കപ്പെട്ടു.വെള്ളിയാഴ്ച വൈകിട്ട് 7 ന് സിംഗപൂരിലെ ഓര്‍ക്കിഡ് കണ്‍ട്രി ക്ലബില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
പുരസ്‌കാര ദാനചടങ്ങിനോടനുബന്ധിച്ച് ഏഷ്യന്‍ ബിസിനസ് ഡയലോഗ് 4.30 മുതല്‍ നടക്കും. വിദേശ സംരംഭകരും വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്‌ദ്ധരുമടക്കം 24 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കും.
സ്വപ്രയത്‌നം കൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും
മലയാളികളുടെ യശസ് ഉയര്‍ത്തുകയും ചെയ്ത മലയാളികളെ ആദരിക്കാന്‍ ബംഗളുരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.















