തൃശൂര്‍:രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ ചിത്രവും മറ്റു വിവരങ്ങളും ഫേസ്ബുക്കില്‍ പങ്കുവച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വെള്ളാങ്ങല്ലൂര്‍ കുന്നത്തൂര്‍ സ്വദേശി മേക്കാംത്തുരുത്തി വീട്ടില്‍ സിജോ ജോസ് (45) ആണ് അറസ്റ്റിലായത്.
അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുന്ന തരത്തില്‍ ചിത്രവും മറ്റു വിവരങ്ങളും ഇവരുടെ അറിവും സമ്മതവും ഇല്ലാതെ സിജോ ജോസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചെന്ന് പൊലീസ് പറഞ്ഞു. ഇതിനുപയോഗിച്ച മൊബൈല്‍ ഫോണും പിടിച്ചെടുത്തു.
പ്രതിയെ ചോദ്യം ചെയ്യുകയാണ്.കഴിഞ്ഞ ദിവസം അതിജീവിതയെ അപമാനിച്ച കേസില്‍ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.















