ഡോ. കെ എസ് രാധാകൃഷ്ണൻ
ബ്രാഹ്മണൻ എന്ന നിലയിൽ അർമാദിക്കുന്ന രാഹുൽ ഈശ്വർ, ബലാത്സംഗം ചെയ്യുന്ന ശൂദ്രനായ രാഹുൽ മാങ്കൂട്ടത്തിന് രക്ഷാകവചം ഒരുക്കുന്നതിൽ തെല്ലും
അത്ഭുതമില്ല
ആണധികാര സ്വാതന്ത്ര്യസമര സേനാനി രാഹുൽ ഈശ്വർ
ജയിലിലായി. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ അടയാളങ്ങൾ വെളിവാക്കിയതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട രാഹുലിനെ കോടതി 14 ദിവസം റിമാൻ്റ് ചെയ്തു. ആര്യ ബ്രാഹ്മണ സവർണ്ണ ആണധികാര വക്താവാണ് താനെന്നു ഇദ്ദേഹം അവകാശപ്പെടുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എന്ന ലൈംഗിക മനോരോഗിയുടെ സ്ത്രീ പീ
ഡനങ്ങൾക്ക് സംരക്ഷണം ഒരുക്കുക എന്ന മഹത്കൃത്യമാണ് ഇദ്ദേഹം ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഒപ്പം ഇസ്ലാമിക
ജിഹാദിന് ന്യായീകരണം കണ്ടെത്താനും ഇദ്ദേഹം ശ്രമിക്കുന്നു.
ശബരിമല തന്ത്രി കുടുംബത്തിലെ അംഗമാണ് താൻ എന്ന
അവകാശവാദവും ഇദ്ദേഹം ഉന്നയിക്കാറുണ്ട്. കണ്ടരര് മോഹനര്, കണ്ടര് രാജീവര് എന്നിവരുടെ സഹോദരിയാണ് ഇദ്ദേഹത്തിന്റെ അമ്മ. കണ്ടരര് മോഹനര് ഒരു വ്യഭിചാര കേസിൽ അകപ്പെട്ടപ്പോൾ അതിന് ന്യായീകരണം കണ്ടെത്താൻ എത്തിച്ചേർന്ന തന്ത്രി കുടുംബാംഗം എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധേയനായത്. സത്യത്തിനും വസ്തുതകൾക്കും പൊതുനീതിബോധത്തിനും എതിരെ
വിദണ്ഡവാദം നടത്തുക എന്നതാണ് ഇദ്ദേഹത്തിന്റെ ചർച്ചാരീതി. എതിർ വാദങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ തന്റെ വ്യക്തി മഹാത്മ്യം നിരത്തി അതിനെ നേരിടാൻ ശ്രമിക്കും.
തന്ത്രി കുടുംബത്തിന്റെ മഹത്വം പറയാതിരിക്കുന്നതാണ് നല്ലത്. ശബരിമല അയ്യപ്പനെ മുറിച്ചു വിറ്റ് പണം നേടുന്ന ഇവർ ബഹുമാനം അർഹിക്കുന്നുണ്ട് എന്നു കൂടി പറയുന്നത് കടന്ന കയ്യാണ്.
നമ്പൂതിരിമാരിലെ അഫന്മാരുടെ ആണധികാരത്തിന് വേണ്ടി പടനയിച്ചത് വി ടി ഭട്ടതിരിപ്പാട് ആയിരുന്നു. ആ സമരത്തിന് നീതീകരണവും ഉണ്ടായിരുന്നു. ഒരു അപ്പൻ നമ്പൂരിയുടെ മൂത്ത ആൺ മകന് മാത്രമേ സ്വജാതി വിവാഹം വിധിച്ചിട്ടുണ്ടായിരുന്നുള്ളു. അവർക്ക് മാത്രമാണ് കുടുംബ സ്വത്തിൽ സമ്പൂർണ്ണാധികാരവും. ബാക്കി ആൺ മക്കൾ അഫൻമാർ എന്നാണ് അറിയപ്പെട്ടിരുന്നത്. അവർക്ക് സംബന്ധമാണ് വിധിച്ചിട്ടുള്ളത്. അച്ഛനും അമ്മയും ജീവിച്ചിരിക്കുവോളം ഇല്ലത്ത് ചെന്നാൽ ആഹാരം കിട്ടും.
അച്ഛനും അമ്മയും മരിച്ചു കഴിഞ്ഞാൽ പിന്നെ ശ്രാദ്ധത്തിന് മാത്രമാണ് അവർക്ക് പ്രവേശനം. മൂത്ത മകന് എത്ര വേണമെങ്കിലും വേളിയാകാം. അതുകൊണ്ട് ഒരു അപ്പൻ നമ്പൂരി മരിക്കുമ്പോൾ അനേകം സ്ത്രീകൾ വിധവകൾ ആകുമായിരുന്നു. അങ്ങനെ 85കാരനായ അപ്പൻ നമ്പൂരി മരിക്കുമ്പോൾ 15കാരി പെൺകൊടി വരെ വിധവയാക്കപ്പെട്ടിരുന്നു
സ്ത്രീകളുടെ കാര്യമാകട്ടെ ഇതിലും
കഷ്ടമായിരുന്നു. അവർക്കിടയിൽ താഴ്‌ത്തി കെട്ടുക
എന്ന ആചാരം ഉണ്ടായിരുന്നു. ഈ സംഭവം വളരെ ലളിതമാണ്. ഒരു അപ്പൻ നമ്പൂരി ധനശേഷി ഉണ്ടായിരുന്ന കാലത്ത് മൂത്ത മകളെ മതിയായ സ്ത്രീധനം നൽകി ഒരു ആഢ്യൻ നമ്പൂതിരിക്ക് വേളികഴിച്ചു കൊടുത്തു എന്ന് കരുതുക. കാലക്കേടു മൂലം ഈ അപ്പൻ നമ്പൂതിരിയുടെ ധനശേഷി കുറഞ്ഞു എന്നും കരുതുക. ദരിദ്ര നമ്പൂതിരിയുടെ ഇല്ലത്തേക്ക് ഒരു ആഢ്യൻ നമ്പൂതിരിയും വേളി കഴിക്കാൻ എത്തില്ല. അപ്പോൾ, തന്റെ രണ്ടാമത്തെ മകളെ ആസ്യൻ
നമ്പൂരിക്ക് വിവാഹം ചെയ്തു കൊടുക്കും. ഇതിനെയാണ്
താഴ്‌ത്തി കെട്ടുക എന്നു പറയുക. ഇവ്വിധം താഴ്‌ത്ത കെട്ടപ്പെട്ടവൾക്ക് അവളുടെ അച്ഛനമ്മമാർ മരിച്ചാൽ മറ്റു സഹോദരങ്ങൾക്ക് ഒപ്പം മരണാനന്തര ക്രിയകൾ ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെടും.
ഇങ്ങനെ അവഗണിക്കപ്പെട്ട് അനാഥരായി തീർന്ന അഫൻമാർക്കും അകാലത്തിൽ വിധവകളാക്കപ്പെടുന്നവർക്കും മംഗല്യ യോഗം തന്നെ ലഭിക്കാതെ പോകുന്ന സ്ത്രീ ജന്മങ്ങൾക്കും വേണ്ടിയാണ് ഒരു അഫൻ നമ്പൂരിയായിരുന്ന വി ടി സമരം നടത്തിയത്. ആ സമരത്തിൽ അദ്ദേഹം വിജയിക്കുകയും താൻ സംബന്ധം ചെയ്തിരുന്ന വാരസ്യാരെയും അതിൽ ജനിച്ച രണ്ടു പെൺകുട്ടികളെയും നിഷ്കരുണം ഉപേക്ഷിച്ചു കൊണ്ട് അന്നത്തെ 25000 രൂപ സ്ത്രീധനം വാങ്ങി ഒരു നമ്പൂതിരി സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. ബ്രാഹ്മണൻ എന്ന നിലയിൽ അർമാദിക്കുന്ന രാഹുലര് ഈശ്വർ ബലാത്സംഗം ചെയ്യുന്ന ശൂദ്രനായ രാഹുൽ മാങ്കൂട്ടത്തിന് രക്ഷാകവചം ഒരുക്കുന്നതിൽ തെല്ലും
അത്ഭുതം ഇല്ല.
ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട സ്ത്രീകൾ രംഗത്ത്
വരാതിരിക്കുന്നതിന് വേണ്ടിയാണ് രാഹുൽ ഈശ്വറിന്റെ
നേതൃത്വത്തിൽ സൈബർ ഗുണ്ടകൾ അഴിഞ്ഞാടുന്നത്. കെ പി സി സി ജനറൽ സെക്രട്ടറിയും മുൻകൂർ ജാമ്യം തേടി കോടതിയിലെത്തിയ സൈബർ ഗുണ്ടകൾക്ക് ഇടയിലുണ്ട്. കോൺഗ്രസ്സിലെ ആദർശ ശാലികൾ ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കും? (ഡോ. കെ. എസ്. രാധാകൃഷ്ണൻ)
















