ന്യൂദല്‍ഹി: കേരളത്തില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണവും തദ്ദേശ തെരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്നത് ആദ്യമായല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. കേരളത്തിലെ എസ്ഐആര്‍ ഒരു കാരണവശാലും മാറ്റിവെക്കാനാകില്ല. കണ്ണൂരിലെ ബിഎല്‍ഒയുടെ മരണം എസ്ഐആര്‍ ജോലി ഭാരം കൊണ്ടാണെന്ന് ഒരു അന്വേഷണത്തിലും കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
വോട്ടര്‍പട്ടിക പരിഷ്‌കരണവും തദ്ദേശതെരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്നത് അസാധാരണമല്ല. 2020ല്‍ കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പും സ്പെഷല്‍ സമ്മറി റിവിഷനും ഒന്നിച്ചാണ് നടന്നത്.
സ്പെഷല്‍ സമ്മറി റിവിഷനില്‍ എന്യുമറേഷന്‍ ഒഴികെ എസ്ഐആറില്‍ നടക്കുന്ന എല്ലാ നടപടികളും ഉണ്ട്. എസ്ഐആര്‍ കാരണം സംസ്ഥാനത്തെ ഭരണം സ്തംഭനാവസ്ഥയില്‍ എത്തുമെന്ന വാദം തെറ്റാണ്. കണ്ണൂരില്‍ ബിഎല്‍ഒ ആയിരുന്ന അനീഷ് ജോര്‍ജിന്റെ മരണം രാഷ്‌ട്രീയവത്ക്കരിക്കുകയാണ്. എസ്ഐആറിന് എതിരായ കേരളത്തില്‍ നിന്നുള്ള ഹര്‍ജികള്‍ പിഴയോടെ തള്ളണമെന്നും കമ്മിഷന്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
















