തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് എഡിജിപി എസ്. ശ്രീജിത്ത്. ഇരയ്‌ക്ക് സംരക്ഷണം കൊടുക്കാന്‍ പൊലീസ് ബാധ്യസ്ഥരാണ്. ഇരയെ തിരിച്ചറിയാന്‍ കഴിയുന്ന വെളിപ്പെടുത്താന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
സൈബര്‍ ഗ്രൂപ്പുകള്‍ക്ക് എതിരെയും കുറ്റക്കാര്‍ക്കെതിരെയും കൃത്യമായ പ്രോസിക്യൂഷന്‍ നടപടി ഉണ്ടാകും. പരാതിയില്‍ പറഞ്ഞിരിക്കുന്ന കൂടുതല്‍ പേര്‍ക്കെതിരെയും നടപടിയെടുക്കും.
പരാതിയില്‍ എല്ലാവരുടെയും യുആര്‍എച്ച് വച്ച് ഒരു പൊതു എഫ്‌ഐആര്‍ ആണ് തയാറാക്കിയത്. ഓരോരുത്തരുടെയും പോസ്റ്റ് പരിശോധിാകും പ്രതിയാക്കുക.
















