കോട്ടയം: ഗിരിദീപം ബെഥനി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 32-ാമത് ഗിരിദീപം ട്രോഫി ഓള്‍ ഇന്ത്യ ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ ഗിരിദീപം ബഥനി, ജൂനിയര്‍, സബ് ജൂനിയര്‍, കിഡ്ഡീസ് വിഭാഗത്തില്‍ സെമിഫൈനലില്‍ പ്രവേശിച്ചു. ആണ്‍കുട്ടികള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്കും കടന്നു.
സീനിയര്‍ ഡിവിഷനില്‍ പെണ്‍കുട്ടികളില്‍ കോട്ടയം മൗണ്ട് കാര്‍മല്‍ , കൊരട്ടി ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് എച്ച്എസ്എസ്, കോഴിക്കോട് പ്രൊവിഡന്‍സ് എച്ച്എസ്എസ്, കൂടാതെ ചെന്നൈയിലെ വിദ്യോദയ സ്‌കൂളും സെമി ഫൈനലില്‍ പ്രവേശിച്ചു.
പെണ്‍കുട്ടികളുടെ സെമി ഫൈനലില്‍ വിദ്യോദയസ്‌കൂള്‍, ചെന്നൈ, കോട്ടയം മൗണ്ട് കാര്‍മലിനെ നേരിടുംപോള്‍, കോഴിക്കോട് പ്രൊവിഡന്‍സ്, കൊരട്ടി ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് സ്‌കൂളിനെ നേരിടും.
ജൂനിയര്‍ ഡിവിഷന്‍ ആണ്‍കുട്ടികളുടെ സെമിയില്‍ ഗിരിദീപം, സെന്റ് ആന്‍സ് കുര്യനാടിനെയും കെഇ സ്‌കൂള്‍ മാന്നാനം എകെഎം പബ്ലിക് സ്‌കൂളിനെയും നേരിടും.
കിഡ്ഡീസ് ബോയ്‌സ് വിഭാഗം സെമി ഫൈനലില്‍ ഗിരിദീപം നെടുക്കുന്നം സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് സ്‌കൂളുമായി ഏറ്റുമുട്ടുമ്പോള്‍ എകെഎം എസ്എച്ച് ചെങ്ങനാശേരിയെ നേരിടും.











