Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുവതലമുറ രാജ്യതാത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2025, 06:09 am IST
in India
ഹൈദരാബാദിലെ സ്‌കൈറൂട്ട് ഇന്‍ഫിനിറ്റി കാമ്പസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നു

ഹൈദരാബാദിലെ സ്‌കൈറൂട്ട് ഇന്‍ഫിനിറ്റി കാമ്പസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നു

ന്യൂദല്‍ഹി: ഭാരതത്തിലെ യുവതലമുറ രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ അവസരങ്ങളും അവര്‍ വിവേകപൂര്‍വമാണ് ഉപയോഗിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബഹിരാകാശ രംഗത്തെ സ്റ്റാര്‍ട്ടപ്പായ ഹൈദരാബാദിലെ സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ ഇന്‍ഫിനിറ്റി കാമ്പസ് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ബഹിരാകാശ മേഖലയെ പുനര്‍നിര്‍മിക്കുന്നതില്‍ രാജ്യത്തെ ജെന്‍ സീ തലമുറ നിര്‍ണായക പങ്കുവഹിക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ബഹിരാകാശ മേഖല തുറന്നുനല്‍കിയപ്പോള്‍ രാജ്യത്തെ യുവാക്കള്‍ പ്രത്യേകിച്ച് നമ്മുടെ ജെന്‍ സി തലമുറ അത് പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ മുന്നോട്ട് വന്നു. ഇന്ന് ഭാരതത്തിലെ മുന്നൂറിലധികം ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്തിന്റെ ബഹിരാകാശ ഭാവിക്ക് പുതിയ പ്രതീക്ഷ നല്‍കുന്നു. ജെന്‍ സി എന്‍ജിനീയര്‍മാര്‍, ഡിസൈനര്‍മാര്‍, കോഡര്‍മാര്‍, ജെന്‍ സി ശാസ്ത്രജ്ഞര്‍ എന്നിവര്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റങ്ങള്‍, സംയോജിത വസ്തുക്കള്‍, റോക്കറ്റ്, സാറ്റലൈറ്റ് പ്ലാറ്റ്ഫോമുകളുടെ നിര്‍മാണം തുടങ്ങിയവയില്‍ പുതിയ സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത മേഖലകളിലാണ് ഭാരതത്തിലെ യുവാക്കള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഭാരതത്തിന്റെ ബഹിരാകാശ മേഖല ആഗോള നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ മേഖലയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ ശേഷിയുള്ള സ്‌കൈറൂട്ടിന്റെ ആദ്യ റോക്കറ്റായ വിക്രം ഒന്ന് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ഏകദേശം 2,00,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് സ്‌കൈറൂട്ടിന്റെ ഇന്‍ഫിനിറ്റി ക്യാമ്പസ്. ഒന്നിലധികം വിക്ഷേപണ വാഹനങ്ങള്‍ രൂപകല്‍പന ചെയ്യാനും വികസിപ്പിക്കാനും സംയോജിപ്പിക്കാനും പരീക്ഷിക്കാനും ഇവിടെ സൗകര്യമുണ്ട്. കൂടാതെ, പ്രതിമാസം ഒരു ഭ്രമണപഥ റോക്കറ്റ് നിര്‍മിക്കാനുള്ള ശേഷിയും ഈ ക്യാമ്പസിനുണ്ട്. ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞരായ പവന്‍ കുമാര്‍ ചന്ദനയും നാഗ ഭരത് ദാക്കയും ചേര്‍ന്നാണ് സ്‌കൈറൂട്ട് സ്ഥാപിച്ചത്. 2022 നവംബറില്‍, സ്‌കൈറൂട്ട് തങ്ങളുടെ ഉപ- ഭ്രമണപഥ റോക്കറ്റായ വിക്രം എസ് വിക്ഷേപിച്ചു. ഇതോടെ ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ച ഭാരതത്തിലെ ആദ്യത്തെ സ്വകാര്യകമ്പനിയായി സ്‌കൈറൂട്ട് മാറിയിരുന്നു.

 

Tags: Prime Minister Narendra Modiyoung generationprioritizes national interestsSkyroot Aerospace's Infinity Campus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണം, ബിസിനസ് താൽപ്പര്യങ്ങൾ സംരക്ഷിക്കണം : എട്ട് അറബ് രാജ്യങ്ങളിലെ നേതാക്കളുമായി ചർച്ച നടത്തി പ്രധാനമന്ത്രി മോദി

India

ഇന്ത്യയെ തള്ളിപ്പറഞ്ഞതെല്ലാം വിനയായി ; ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മാർക്ക് കാർണി : സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രധാന ലക്ഷ്യം

India

ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കും ; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി യോഗം ചേർന്നു

World

സാധാരണക്കാരുടെ സുരക്ഷയ്‌ക്ക് ഊന്നൽ നൽകണം : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അടിമത്തത്തിന്റെ പ്രതീകത്തിന് വിട നൽകിയെന്ന് പ്രധാനമന്ത്രി, രാഷ്‌ട്രപതി ഭവനിൽ ലൂട്ട്യൻസിന്റെ പ്രതിമയ്‌ക്ക് പകരം രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചു 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.