തായ് പോ: ഹോങ്കോങ് തായ് പോ ജില്ലയിലെ ബഹുനില സമുച്ചയങ്ങളിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 75 ആയി. 70 പേര്‍ക്ക് പരിക്കേറ്റു. 279 പേരെ കാണാതായി. ഹോങ്കോങ്ങില്‍ ഇതുവരെയുണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ തീപ്പിടിത്തമാണ് വാങ് ഫുക് കോര്‍ട്ട് ഹൗസിങ് കോംപ്ലക്‌സിലുണ്ടായത്.
32 നില കെട്ടിടത്തിലാണ് ആദ്യം തീപ്പിടിച്ചത്. ഇത് പിന്നീട് മറ്റ് ബ്ലോക്കുകളിലേക്ക് വ്യാപിക്കുകയായിരുന്നു. എട്ട് കെട്ടിടങ്ങളാണ് ഈ ഭാഗത്ത് ഉണ്ടായിരുന്നത്. ഒട്ടേറെ പേര്‍ ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഗുരുതരമായി പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണ്.
900 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നഗരം മുഴുവന്‍ പുകയാല്‍ മുങ്ങിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നിര്‍മാണ കമ്പനിയിലെ മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്തു. നരഹത്യ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.















