ആലപ്പുഴ : കോളേജ് ബസില്‍ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറി. അപകടത്തില്‍ വര്‍ക് ഷോപ്പ് ജീവനക്കാരന്‍ കുഞ്ഞുമോന്‍ (60) മരിച്ചു.ഗുരുതര പരിക്കേറ്റ കുഞ്ഞുമോനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചെങ്ങന്നൂര്‍ ഐ എച്ച് ആര്‍ ഡി എന്‍ജിനീയറിംഗ് കോളേജ് ബസിന്റെ ബാറ്ററി മാറ്റുന്നതിനിടയാണ് ഷോര്‍ട്ടായി പൊട്ടിത്തെറിച്ചത്.അറ്റകുറ്റപണികള്‍ നടത്തുന്നതിനായി ബസ് കഴിഞ്ഞ രണ്ട് ദിവസമായി വര്‍ക്ക്‌ഷോപ്പിലായിരുന്നു.
ബസിന്റെ ചില ഭാഗങ്ങള്‍ അടര്‍ന്ന് കുഞ്ഞുമോന്റെ ദേഹത്ത് തുളച്ചു കയറി. അപകടത്തില്‍ മറ്റൊരാള്‍ക്ക് കൂടി പരിക്കേറ്റു.
Main
















