ന്യൂഡൽഹി: ട്രെയിനുകളിലെ കാറ്ററിംഗ് സർവീസുകളിൽ ഹലാൽ സർട്ടിഫൈഡ് ഭക്ഷണങ്ങൾ മാത്രം വിളമ്പാൻ റെയിൽവേ നിർദ്ദേശം നൽകിയിട്ടില്ലെന്നും അത്തരം ഉൽപ്പന്നങ്ങൾ എങ്ങനെയാണ് വന്നതെന്ന് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് .
റെയിൽവേയിൽ വിളമ്പുന്ന ഭക്ഷണത്തിന് ഹലാൽ സർട്ടിഫിക്കേഷൻ നൽകുന്നത് സംബന്ധിച്ച് ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ റെയിൽവേ നിയമങ്ങളിൽ ഒന്നിലും ഹലാൽ സർട്ടിഫിക്കേഷന്റെ ആവശ്യകതയോ ബാധ്യതയോ ഇല്ല. റെയിൽവേ ഒരിക്കലും ഒരു ഹലാൽ സർട്ടിഫിക്കേഷനും ആവശ്യപ്പെടുന്നില്ല. ഇത് വളരെ വ്യക്തമായി ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ഹലാൽ സർട്ടിഫിക്കേഷന്റെ ആവശ്യമില്ല. ഉയർന്നുവന്ന മുഴുവൻ വിവാദവും ഒരു പഴയ വീഡിയോയെ അടിസ്ഥാനമാക്കിയുള്ളതാണ്. ആ വീഡിയോയിൽ ഒരു ചായ പാക്കറ്റ് പൂർണ്ണമായും സസ്യാഹാരമാണെന്ന് കാണിച്ചിരിക്കുന്നു, എന്തുകൊണ്ടാണ് അതിൽ ഹലാൽ സർട്ടിഫിക്കേഷൻ എഴുതിയിരിക്കുന്നത്? ഞങ്ങൾ അതും അന്വേഷിക്കും.” – അദ്ദേഹം പറഞ്ഞു.














