ബംഗളുരു: കർണാടകയിലെ മുഖ്യമന്ത്രി തർക്കം കൂടുതൽ സങ്കീർണതകളിലേക്ക് നീങ്ങുന്നു. ഈ വിഷയം ഇന്ന് കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ച ചെയ്തേക്കും. ഉച്ചയ്‌ക്ക് മൂന്നു മണിക്ക് ബീഹാർ തോൽ വിയെക്കു റിച്ച് ഹൈക്കമാൻഡ് ചർച്ച ചെയ്യുന്നുണ്ട്. ഇതിന് ശേഷം നേതാക്കൾ കർണാടക വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന. സിദ്ധരാമയ്യയെയും ഡി. കെ ശിവകുമാറിനെയും ദൽഹിക്ക് വിളിപ്പിച്ചു.
മുഖ്യമന്ത്രി പദത്തിൽ മു ന്നു വർഷം തന്നെ തുടരാൻ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പുതുതായി മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യം. 2023 മെയ് 23നാണ് സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ വന്നത്. ഇക്കഴിഞ്ഞ നവംബർ 20ന് അദ്ദേഹം രണ്ടര വർഷം തികച്ചു. ഇതിന് ശേഷമാണ് ഡി. കെ ശിവകുമാർ അവകാശവദവുമായി രംഗത്ത് വന്നത്. അദ്ദേഹത്തിന് ഒപ്പമുള്ള പത്ത് എംഎൽഎമാരെ ദൽഹിക്ക് അയച്ച് ഹൈക്കമാൻഡിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു.
എന്നാൽ 2026 മെയ് വരെ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്നാണ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ കർണാടകയിൽ എത്തിയിരുന്നു. ഈ സമയം സിദ്ധരാമയ്യയുമായി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. അതേസമയം കേരളത്തിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മതി കർണാടകയിലെ നേതൃമാറ്റമെന്നും ഹൈക്കമാൻഡിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു.
















