തിരുപ്പതി: ഡിസംബര്‍ 30 മുതല്‍ ജനുവരി 8 വരെയുള്ള വൈകുണ്ഠദ്വാര ദര്‍ശനത്തിനായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) വിപുലമായ ക്രമീകരണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പ്രഖ്യാപിച്ചു. സാധാരണ ഭക്തര്‍ക്ക് മുന്‍ഗണന നല്‍കി, തിരക്കേറിയ ആദ്യത്തെ മൂന്ന് ദിവസത്തേക്ക് മിക്ക പ്രത്യേകാവകാശങ്ങള്‍ റദ്ദാക്കി. ഇലക്ട്രോണിക് ഡിപ്പ് സംവിധാനം ഏര്‍പ്പെടുത്തി.
ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ ദര്‍ശന ടോക്കണുകള്‍ ഇലക്ട്രോണിക് ഡിപ്പ് സംവിധാനത്തിലൂടെ മാത്രമായിരിക്കും അനുവദിക്കുക. ഒരു ടോക്കണില്‍ നാല് പേര്‍ക്ക് വരെ ദര്‍ശനം നടത്താം. ഇന്നു രാവിലെ 10 മുതല്‍ ഡിസംബര്‍ ഒന്നിന് വൈകുന്നേരം അഞ്ചു വരെ ടിടിഡി വെബ്‌സൈറ്റ്, ടിടിഡി മൊബൈല്‍ ആപ്പ്, അല്ലെങ്കില്‍ എപി ഗവണ്‍മെന്റ് വാട്ട്സ്ആപ്പ് ബോട്ട് (9552300009) വഴി ഡിപ്പിനായി രജിസ്റ്റര്‍ ചെയ്യണം. ഇലക്ട്രോണിക് ഡിപ്പിന്റെ ഫലം ഡിസംബര്‍ രണ്ടിന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും.











