കൊച്ചി: ഇലക്ട്രിക് വയര്‍ നിര്‍മാതാക്കളായ അപാര്‍ ഇന്‍ഡസ്ട്രീസ് അപാര്‍ ശക്തി ഗ്രീന്‍ വയര്‍ കേരള വിപണിയില്‍ അവതരിപ്പിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അപാര്‍ ഇന്‍ഡസ്ട്രീസ് സിഇഒ ശശി അമിന്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് സുഭാശിഷ് ഡേ, ദക്ഷിണേന്ത്യ റീജണല്‍ സെയില്‍സ് ഡിജിഎം ഷിബിന്‍ ജോസ്, ജിഎം മാര്‍ക്കറ്റിങ് ഷൈലജ ചോപ്ര, ഏരിയ സെയില്‍സ് മാനേജര്‍മാരായ പി. അഭിജിത്, വി.കെ. ആദര്‍ശ്, മുഹമ്മദ് ഇഷാക്ക് തുടങ്ങിയവര്‍ ചേര്‍ന്നാണ് വയര്‍ കേരള വിപണിയില്‍ ഇറക്കിയത്.















