പാലക്കാട്: സിപിഎം അട്ടപ്പാടി മുന്‍ ഏരിയാ സെക്രട്ടറി വി ആര്‍ രാമകൃഷ്ണനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ലോക്കല്‍ സെക്രട്ടറി എന്‍ ജംഷീറിനെതിരെ ഒടുവില്‍ പൊലീസ് കേസെടുത്തു. പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് രാമകൃഷ്ണന്‍ ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയതോടെയാണ് കേസെടുക്കാന്‍ തയ്യാറായത്. അഗളി പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ പാര്‍ട്ടി വിമത സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നതില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രാമകൃഷ്ണനെ ജംഷീര്‍ തട്ടിക്കളയുമെന്ന് ഫോണില്‍ ഭീഷണിപ്പെടുത്തിയത്.
42 വര്‍ഷമായി പാര്‍ട്ടി അംഗമായ രാമകൃഷ്ണന്‍ സിപിഎമ്മിലെ കൊള്ളരുതായ്‌മ ചൂണ്ടിക്കാണിച്ചാണ് വിമതനായി മത്സരരംഗത്തെത്തിയത്.
















