ബെയ്ജിംഗ്: ഹോങ്കോംഗിലെ ഉത്തര തായ് പോയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ 13 പേര്‍ മരിച്ചു.15 പേര്‍ക്ക് പൊളളലേറ്റതായി അഗ്‌നിരക്ഷാസേന അറിയിച്ചു.
എട്ട് ബ്ലോക്കുകളിലായി സ്ഥിതി ചെയ്യുന്ന ഭവന സമുച്ചയത്തില്‍ ഏകദേശം 2,000 അപ്പാര്‍ട്ടുമെന്റുകളാണുളളത്.ഇവിട 4,800 പേര്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് 3.35നാണ് തീപിടിത്തമുണ്ടായത്.
















