കണ്ണൂര്‍: പൊലീസുകാരെ വധിക്കാന്‍ ശ്രമിച്ച കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ അപേക്ഷ കോടതി തള്ളി.കണ്ണൂര്‍ പഴയങ്ങാടി എസ്‌ഐ അടക്കമുളള പൊലീസുകാരെ ആക്രമിച്ച കേസ് പിന്‍വലിക്കാനായി സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്.
ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ 13 സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസിലാണ് കോടതി ഉത്തരവ്. 2015ല്‍ രാമന്തളിയില്‍ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട കേസാണിത്. കേസില്‍ വിചാരണ തുടരാന്‍ കോടതി നിര്‍ദേശിച്ചു.
വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഈ കേസില്‍ ചുമത്തിയിട്ടുളളത്.അക്രമ സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
















