Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; ഒരുക്കം അതിര്‍ത്തികടന്ന് തമിഴ്‌നാട്ടിലും, വിശ്രമമില്ലാതെ ശിവകാശിയിലെ പ്രസ്സുകള്‍

ഹരിപെരുങ്കടവിള by ഹരിപെരുങ്കടവിള
Nov 25, 2025, 05:05 pm IST
in Kerala

നെയ്യാറ്റിന്‍കര: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കേരളത്തിലാണെങ്കിലും മത്സരം കൊഴുപ്പിക്കാന്‍ തമിഴ്‌നാടും അരയുംതലയും മുറുക്കി ഇറങ്ങുകയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുള്ള പൊതുതെരഞ്ഞെടുപ്പാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍ എന്ന ത്രിതല പഞ്ചായത്ത് സംവിധാനത്തിലേക്കും, നഗരസഭകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്കും ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും എത്തുന്നത് കാല്‍ ലക്ഷത്തോളം സ്ഥാനാര്‍ത്ഥികള്‍.

നിയമസഭയിലേക്കും ലോകസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ആവേശവും വാശിയും വര്‍ധിച്ച തെരഞ്ഞെടുപ്പാണ് തദ്ദേശസ്ഥാപനങ്ങളിലേക്കു നടക്കുന്നത്. ഓരോ സ്ഥാനാര്‍ത്ഥിയും തങ്ങളുടെ പ്രചാരണം കൊഴുപ്പിക്കാനായി ചുവരെഴുത്തും പോസ്റ്ററുകളും ലഘുലേഖകളും അനൗണ്‍സ്‌മെന്റ് വാഹനങ്ങളും ഒരുക്കുന്നതിലും പരസ്പരം മത്സരിക്കും. കേരളത്തില്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തമിഴ്‌നാട്ടിലെ ശിവകാശിയിലെ പ്രസ്സുകള്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നു. സ്ഥാനാര്‍ത്ഥികളുടെ പുഞ്ചിരിയും തൊഴുകൈയും വര്‍ണ്ണശബളമായ പോസ്റ്ററുകളാക്കാന്‍ ഇവിടെ തിരക്കാണ്.

അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ക്കുള്ള മൈക്ക് സെറ്റും ജനറേറ്ററും എത്തുന്നതും തമിഴ്‌നാട്ടില്‍ നിന്നു തന്നെ. കേരളത്തില്‍ ഇത്രയും സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരേസമയം ഉപയോഗിക്കാനുള്ള മൈക്ക് സെറ്റ് ലഭ്യമല്ലാതാവുമ്പോഴാണ് ഓപ്പറേറ്റര്‍മാര്‍ തമിഴ്‌നാടിനെ ആശ്രയിക്കുന്നത്. പ്രധാന താരം ജനറേറ്ററാണ്. ഒരു മൈക്ക്‌സെറ്റ് ഓപ്പറേറ്റര്‍ക്ക് തന്നെ ശരാശരി ഇരുപത്തിയഞ്ച് ജനറേറ്റര്‍ വേണ്ടിവരും. ചിലര്‍ ആയിരക്കണക്കിന് ജനറേറ്റര്‍ തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച് ഉയര്‍ന്ന വാടകയ്‌ക്ക് നല്‍കി കീശ വീര്‍പ്പിക്കുന്ന രീതിയും നിലവിലുണ്ട്. ഇതിനകം കോയമ്പത്തൂര്‍ വരെയുള്ള ഓപ്പറേറ്റര്‍മാരില്‍ നിന്ന് ജനറേറ്ററും മൈക്ക്‌സെറ്റും ബുക്ക് ചെയ്തുകഴിഞ്ഞു.

കേരളത്തിലെ ഉത്സവകാലം കഴിഞ്ഞാല്‍ വരുമാനമുള്ള സീസണാണ് തെരഞ്ഞെടുപ്പ്കാലം. എന്നാല്‍ ഇത്തവണത്തെ പെരുമാറ്റ ചട്ടങ്ങളില്‍ ചിലത് തങ്ങളെ ബാധിച്ചെന്ന് മൈക്ക്‌സെറ്റ് ഓപ്പറേറ്റര്‍മാര്‍ പറയുന്നു. അതില്‍ പ്രധാനം തെരഞ്ഞെടുപ്പിന്റെ അവസാന മൂന്നു ദിവസം മാത്രമേ ഉച്ചഭാഷിണി ഉപയോഗിക്കാവൂ എന്നുള്ളതാണ്. ശബ്ദം 25 ഡെസിബലില്‍ താഴെ ആവണം, കമ്മീഷന്‍ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. ഇവയോട് ഏറെക്കുറെ യോജിപ്പാണെങ്കിലും വലിയ തുകയ്‌ക്ക് ഉപകരണങ്ങള്‍ വാങ്ങി വല്ലപ്പോഴും തരപ്പെടുന്ന മൈക്ക്‌സെറ്റ് ഉപയോഗത്തിലൂടെ കിട്ടുന്ന തുച്ഛവരുമാനത്തിലൂടെയാണ് കേരളത്തിലെ മൈക്ക്‌സെറ്റ് ഓപ്പറേറ്റര്‍മാരുടെ വീട്ടിലെ അടുപ്പ് പുകയുന്നത്.

 

Tags: keralacandidateTamil NaducorporationsmunicipalitiesLocal Body ElectionsPoter
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കുറ്റ്യാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ അശ്ലീല ചിത്രങ്ങള്‍ പതിച്ചു

Kerala

തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് മാറ്റാന്‍ സാധിക്കില്ല

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.