തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ഥിനിയുടെ കൈ അറ്റു. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ വെഞ്ഞാറമൂട്ടിലുണ്ടായ അപകടത്തില്‍ നാഗരുകുഴി സ്വദേശി ഫാത്തിമയുടെ (19) കൈയാണ് അറ്റുപോയത്.ഗോകുലം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ്.
ഫാത്തിമയും സഹപാഠി ഷബാനയും സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബസ് സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കവെ ഇരുചക്ര വാഹനത്തില്‍ തട്ടി. സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് വീണപ്പോള്‍ ഫാത്തിമയുടെ കൈയിലൂടെ ബസ് കയറിയിറങ്ങി.
നാട്ടുകാര്‍ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചത്. വിദഗ്ധ ചികിത്സയ്‌ക്കായി ഫാത്തിമയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
















