ധാക്ക: ഇന്ത്യൻ വനിതാ കബഡി ടീം ഇന്ന് ധാക്കയിൽ ചരിത്രം സൃഷ്ടിച്ചു, ഫൈനലിൽ ശക്തമായ പ്രകടനം കാഴ്ചവച്ചുകൊണ്ട് തുടർച്ചയായ രണ്ടാം കബഡി ലോകകപ്പ് നേടി. ഫൈനലിൽ ചൈനീസ് തായ്‌പേയിയെ (ചൈനയുടെ കളികളിലെ ടീമിന് പറയുന്ന പേര്്) 35-28 എന്ന സ്‌കോറിന് പരാജയപ്പെടുത്തി ഇന്ത്യൻ ടീം ലോകകപ്പ് ഉയർത്തി. ടൂർണമെന്റിലുടനീളം ഇന്ത്യ ഒറ്റക്കളിയിലും തോറ്റില്ല.
നീല ജഴ്‌സി അണിഞ്ഞ ഇന്ത്യൻ വനിതകൾ ലോകകപ്പിൽ തങ്ങളുടെ ശക്തി തെളിയിച്ചതോടെ ആകെ 11 രാജ്യങ്ങളെയാണ് അവർ ലോകകപ്പിൽ അടിയറവ് പറയിച്ചത്.
ലീഗ് ഘട്ടത്തിൽ ഇന്ത്യ തായ്ലൻഡിനെ (65-20), നും ആതിഥേയരായ ബംഗ്ലാദേശിനെ (43-18), നും ജർമ്മനിയെ (63-22), നും ഉഗാണ്ടയെ (51-16) നും എന്നിങ്ങനെ പരാജയപ്പെടുത്തി. സെമി ഫൈനലിൽ ഇറാനെ 33-21 എന്ന മാർജിനിൽ കീഴ്‌പ്പെടുത്തി. ഫൈനലിൽ ഇന്ത്യൻ ടീമിന്റെ എതിരാളികളായി വന്നത് ചൈനീസ് തായ്‌പേയ് ടീമായിരുന്നു. സെമിയിൽ ബംഗ്ലാദേശിനെതിരെ വിജയിച്ചശേഷം കെനിയ, നേപ്പാൾ, ഇറാൻ, ടാൻസാനിയ, പോളണ്ട് എന്നിവരെ പരാജയപ്പെടുത്തി യാണ് ചൈന ഫൈനലിൽ കടന്നത്.
എന്നാൽ, ഫൈനലിൽ ഇന്ത്യയോട് ചൈന പരാജയപ്പെട്ടു. ചൈന അതോടെ കബഡി ലോകകപ്പിന്റെ റണ്ണേഴ്സ് അപ്പായി മാറുകയായിരുന്നു.















