കോഴിക്കോട്: താമരശേരി ചുരത്തില്‍ അവധി വലിയ ഗതാഗതക്കുരുക്ക്. ചുരത്തില്‍ മണിക്കൂറുകളോളം നീണ്ട ബ്ലോക്ക് രൂപപ്പെട്ടു. കുരുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് യാത്രാമധ്യേ യുവതി കുഴഞ്ഞുവീണ സംഭവമുണ്ടായി
അവധി ദിവസമായ ഞായറാഴ്ച കൂടുതല്‍ പേര്‍ വയനാട്ടിലേക്ക് ചുരത്തിലൂടെ സഞ്ചരിച്ചതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. രണ്ടര മണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്കില്‍ പെട്ട് യാത്രക്കാരിയായ ഒരു യുവതി അവശയായി കുഴഞ്ഞുവീണു. ഇവരെ ഉടന്‍ തന്നെ ആംബുലന്‍സില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയുന്നത്.
വൈകുന്നേരം ആരംഭിച്ച ഗതാഗതക്കുരുക്കിന് രാത്രി വൈകിയിട്ടും പൂര്‍ണമായി പരിഹാരമായിട്ടില്ല. ചുരത്തില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനായി പൊലീസ് പരിശ്രമിക്കുന്നു.















