ബംഗളൂരു: ട്രെയിനിടിച്ച് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു.ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.
കര്‍ണാടകയിലെ ചിക്കബനാവറയിലാണ് അപകടം. തിരുവല്ല സ്വദേശി ജസ്റ്റിന്‍ (21), റാന്നി സ്വദേശി സ്റ്റെറിന്‍ (21) എന്നിവരാണ് മരിച്ചത്.
ചിക്കബനാവറ സപ്തഗിരി നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ഥികളാണ് ഇരുവരും. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.
















