കോട്ടയം: എം സി റോഡില്‍ ചങ്ങനാശേരി ളായിക്കാട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു. തിരുവനന്തപുരത്തേക്ക് പോയ സൂപ്പര്‍ ഫാസ്റ്റ് ബസും കോട്ടയം ഭാഗത്തേക്ക് വന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഒരു ബസിന്റെ ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.ചില യാത്രക്കാര്‍ക്ക് നിസാര പരിക്കുണ്ട്.
















