രജൗറി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് പുതിയ വീടുകള്‍ നിര്‍മിക്കാന്‍ തറക്കല്ലിട്ടു. ഒപ്പം പ്രകൃതി ദുരന്തങ്ങളില്‍ വീടുകള്‍ നഷ്ടമായവര്‍ക്കും നിര്‍മിച്ചു നല്‍കും. നൗഷേര സെക്ടര്‍ സന്ദര്‍ശനത്തിനെത്തിയ ജമ്മുകശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ വീടുകള്‍ നിര്‍മിക്കുന്നതിനുള്ള തറക്കല്ലിടല്‍ നിര്‍വഹിച്ചു.
നിലവില്‍ രജൗറിയില്‍ 388 വീടുകളാണിപ്പാള്‍ നിര്‍മിക്കുന്നത്. ആറ് മാസത്തിനുള്ളില്‍ ഇവയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ അറിയിച്ചു.
കൂടാതെ സംസ്ഥാനത്ത് 1500 വീടുകള്‍ നിര്‍മിക്കുന്നതിനായി ഒരു എന്‍ജിഒയുമായി ജമ്മുകശ്മീര്‍ ഡിവിഷണല്‍ കമ്മിഷണര്‍മാര്‍ രണ്ട് മാസം മുമ്പ് ഒപ്പുവെച്ചിട്ടുണ്ട്. ഒരു വീടിന് 9,80,000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ പ്രകൃതിദുരന്ത ബാധിതര്‍ക്കും എന്‍ജിഒയുമായി സഹകരിച്ച് വീട് നിര്‍മിച്ചു നല്‍കുമെന്നും ലഫ്. ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
















