മേലേമേലേറിയെത്തും മലമുകളി, ലതിന്‍മുമ്പ്,
കാടാ,റ്,തോടും
നേരേ മേലേക്ക്,പെട്ടെന്നിടറിടുമിവിടെയെന്നൊന്ന്
തോന്നുന്നിറക്കം
ആരുംപേടിക്കയില്ല,ങ്ങകലെയകലെയാണങ്ങ്,
ദിവ്യസ്വരൂപന്‍
ചാരേചെന്നെത്തിടാനാ,യടികളതിളകതുള്ള
മാര്‍ഗത്തിലൂന്നല്‍.
(അങ്ങ് മലമുകളിലെത്തണം സാന്നിദ്ധ്യത്തിന്. അതിനുമുമ്പ് കാടു കടക്കണം, ആറും തോടും താണ്ടണം. ചിലയിടത്ത് കുത്തനെ കയറ്റമാണ്, ചിലപ്പോള്‍ കാലിടറിയേക്കാമെന്ന് തോന്നാം കുത്തനെയുള്ള ഇറക്കത്തില്‍. പക്ഷേ ആരും പേടിക്കില്ല, അവര്‍ക്കറിയാം അകലെയകലെയാണ് ദിവ്യസ്വരൂപനായ സ്വാമിയെന്ന്. അവിടെ, ആ സന്നിധിയിലെത്താന്‍ ഇടറാത്ത, അടിയുറച്ചുള്ള മാര്‍ഗ്ഗത്തില്‍ ഊന്നല്‍ കൊടുത്ത് മുന്നേറുകയാണ് വേണ്ടതെന്ന് അവര്‍ക്കറിയാം. ആത്മീയോന്നതിയിലേക്കുള്ള വഴിയിലെ സാധകന്റെ മാര്‍ഗ്ഗവും രീതിയും അനുഭവവും കൂടിയാണ് മല കയറ്റത്തിന്റെ വഴി പറയുന്നതിലൂടെ വര്‍ണ്ണിക്കുന്നത്)













