Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആഷസ്: അതിവേഗം ഹെഡ്; ആതിഥേയര്‍ക്ക് എട്ട് വിക്കറ്റ് വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2025, 05:00 am IST
in Cricket

പെര്‍ത്ത്: ട്വന്റി20യെ പോലും വെല്ലുന്ന ശൈലിയില്‍ ബാറ്റ് വീശിയ ട്രാവിസ് ഹെഡ് ആഷസില്‍ ഓസീസ് വിജയം അതിവേഗത്തിലാക്കി. പരമ്പരയിലെ ആദ്യ മത്സരം ആതിഥേയരായ ഓസ്‌ട്രേലിയ സ്വന്തമാക്കിയത് എട്ട് വിക്കറ്റിന്. രണ്ടാം ദിവസം തന്നെ മത്സരം പൂര്‍ത്തിയാകുന്ന അപൂര്‍വ്വ കാഴ്‌ച്ചയ്‌ക്കാണ് പെര്‍ത്ത് സാക്ഷ്യം വഹിച്ചത്. ആഷസ് പരമ്പരയുടെ ചരിത്രത്തില്‍ 100 വര്‍ഷത്തിന് ശേഷമാണ് രണ്ട് ദിവസംകൊണ്ട് ഒരു മത്സരം പൂര്‍ത്തിയാകുന്നത്.

1921ല്‍ നോട്ടിങ്ങാമില്‍ നടന്ന ആഷസ് ടെസ്റ്റ് ആണ് ഇതിന് മുമ്പ് രണ്ട് ദിവസംകൊണ്ട് അവസാനിച്ചിട്ടുള്ളത്. ഇന്നലെ പൂര്‍ത്തിയായ മത്സരത്തിന്റെ ആദ്യ ദിവസം പെര്‍ത്തില്‍ 19 വിക്കറ്റുകള്‍ വീണെങ്കില്‍ രണ്ടാം ദിവസം വീണത് 13 വിക്കറ്റുകള്‍. എങ്കിലും ഇന്നലെ ഉച്ചയോടെ പെര്‍ത്ത് ബാറ്റിങ്ങിനോട് അനുഭാവം കാട്ടി തുടങ്ങി. ഈ അവസരം മുതലെടുത്തായിരുന്നു ഹെഡിന്റെ തട്ടുപൊളിപ്പന്‍ പ്രകടനം.

സ്‌കോര്‍: ഇംഗ്ലണ്ട്- 172, 164 ; ഓസ്‌ട്രേലിയ- 132, രണ്ടിന് 205

രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന് മുന്നില്‍ വിരുന്നുകാരായ ഇംഗ്ലണ്ട് വച്ചത് 205 റണ്‍സിന്റെ ലക്ഷ്യം. 28.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ ലക്ഷ്യം മറികടന്നു. 36 പന്തുകളില്‍ അര്‍ദ്ധ സെഞ്ച്വറിയും 69 പന്തുകളില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയ ഹെഡ് 83 പന്തുകളില്‍ നിന്ന് 123 റണ്‍സെടുത്താണ് പുറത്തായത്. ഓസീസ് സ്‌കോര്‍ 192 റണ്‍സിലെത്തിച്ച് വിജയം ഉറപ്പാക്കിയാണ് ഹെഡ് തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം പൂര്‍ത്തിയാക്കി മടങ്ങിയത്. ബ്രൈഡന്‍ കാഴ്‌സെയുടെ പന്തില്‍ ഒലീ പോപ്പിന്റെ പിടിയില്‍ പുറത്താകുകയായിരുന്നു.

മാര്‍നസ് ലഭൂഷെയ്‌നും(51) ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും(രണ്ട്) പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ പുതുമുഖ ഓപ്പണര്‍ ജെയ്‌ക്ക് വെതറാള്‍ഡ്(23) രണ്ടാം ഇന്നിങ്‌സില്‍ അല്‍പ്പം ഭേദപ്പെട്ടു.

പന്ത് ചുരണ്ടല്‍ ഇല്ലായിരുന്നെങ്കില്‍ ഓസീസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും സ്മിത്തിന് മാറ്റമുണ്ടാകില്ലായിരുന്നുവെന്ന് കഴിഞ്ഞ ദിവസം കൂടി ആവര്‍ത്തിക്കപ്പെട്ടിരുന്നു. അത് ശരിവയ്‌ക്കുന്ന സര്‍ജിക്കല്‍ തീരുമാനവുമായണ് രണ്ടാം ഇന്നിങ്‌സില്‍ സ്മിത്ത് ട്രാവിസ് ഹെഡിനെ ഓപ്പണറായി ഇറക്കിയത്. പേസ് ബൗളിങ്ങിനെ അകമഴിഞ്ഞ് പിന്തുണച്ച പെര്‍ത്തിലെ പിച്ചില്‍ ചെറിയ സാധ്യതകളില്‍ പോലും പരമാവധി സ്‌കോര്‍ ചെയ്യാനായിരുന്നു ഓസീസ് പദ്ധതി. ക്യാപ്റ്റന്റെ തീരുമാനം ശരിവച്ചുകൊണ്ടായിരുന്നു ഹെഡിന്റെ വേഗ ബാറ്റിങ്.

രാവിലെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഓസീസ് ഒമ്പത് റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും ഓള്‍ ഔട്ടായി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 164 റണ്‍സില്‍ ഒടുങ്ങി. രണ്ടാം ഇന്നിങ്‌സിലും വിക്കറ്റ് വേട്ടതിയില്‍ മിച്ചല്‍ സ്റ്റാര്‍ക് ആതിഥേയരെ മുന്നില്‍ നിന്ന് നയിച്ചു. നാല് വിക്കറ്റ് പ്രകടനം കാഴ്‌ച്ചവച്ച സ്റ്റാര്‍ക് മത്സരത്തില്‍ ആകെ 11 വിക്കറ്റുകള്‍ നേടി. ആദ്യ ഇന്നിങ്‌സില്‍ സ്റ്റാര്‍കിന്റെ ബൗളിങ് പ്രകടനമാണ് മത്സരത്തെ മൊത്തത്തില്‍ സ്വാധീനിച്ചത്. സ്റ്റാര്‍ക് ആണ് കളിയിലെ താരമായത്. രണ്ടാം ഇന്നിങ്‌സില്‍ ആംഗസ് അറ്റ്കിന്‍സണ്‍(37) ആണ് ഇംഗ്ലണ്ട് നിരയില്‍ ടോപ് സ്‌കോറര്‍ ആയത്.

Tags: Travis HeadAshes Test cricket seriesAustralia vs England
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആഷസ് കിരീടവുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ആഘോഷത്തില്‍
Cricket

ആഷസ് ടെസ്റ്റ് പരമ്പര: ഇംഗ്ലണ്ട് വീണ്ടും കീഴടങ്ങി; ഓസീസിന്റെ ആഷസ് നേട്ടം 4-1ന്

Cricket

ആഷസ് പരമ്പര: ബഥേലിനു സെഞ്ച്വറി; ഇംഗ്ലണ്ട് പൊരുതുന്നു

ആഷസ് പരമ്പരയിലെ സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ദിന മത്സരത്തിന് ശേഷം മൈതാനം വിടുന്ന ഇംഗ്ലണ്ട് ബാറ്റര്‍മാരായ ജോ റൂട്ടും ഹാരി ബ്രൂക്കും. ഓസീസ് താരം ട്രാവിസ് ഹെഡ് സമീപം
Cricket

ആഷസ്: സിഡ്‌നിയില്‍ ആദ്യദിനം ഇംഗ്ലണ്ടിന് മഴ ആശ്വാസം

ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്റെ ജേക്കബ് ബെതല്‍ റിവേഴ്‌സ് സ്‌കൂപ്പ് ഷോട്ടിന് ശ്രമിക്കുന്നു
Cricket

ആഷസില്‍ ഇംഗ്ലീഷ് ഗാഥ

ഓസീസ് ബാറ്റര്‍ ജെയ്ക്ക് വെതറാള്‍ഡിനെ പുറത്താക്കിയ ഇംഗ്ലണ്ട് ബൗളര്‍ ജോഷ് ടംഗിന്റെ ആഹ്ലാദം
Cricket

ബോക്‌സിങ് ഡേയില്‍ വിക്കറ്റ് മഴ; ആദ്യദിനം ഓസീസും ഇംഗ്ലണ്ടും ഓള്‍ ഔട്ടായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.