തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോള്‍ മത്സരരംഗത്തുള്ളത് 98451 സ്ഥാനാര്‍ഥികള്‍. 2261 പത്രികകള്‍ തള്ളി.തിരുവനന്തപുരം ജില്ലയില്‍ മാത്രം തള്ളിയത് 527 പത്രികകളാണ്.
എറണാകുളത്ത് 348 പത്രികകളും കോട്ടയത്ത് 401 പത്രികകളും തള്ളി. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത് (19,959). തൃശൂര്‍(17,168), എറണാകുളം (16,698) എന്നീ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. വയനാട്ടിലാണ് ഏറ്റവും കുറവ് (5,227).
തിങ്കളാഴ്ച ഉച്ചയ്‌ക്കു മൂന്നുമണി വരെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാം.സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന സമയത്തിനു ശേഷം റിട്ടേണിംഗ് ഓഫീസര്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും.
മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാര്‍ഥികളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തുക. സ്ഥാനാര്‍ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് പട്ടികയിലുണ്ടാവുക.
















