ന്യൂദൽഹി : ഡിസംബർ 6 ന് മുർഷിദാബാദിലെ ബെൽദംഗയിൽ ബാബറി മസ്ജിദിന് തറക്കല്ലിടുമെന്ന് തൃണമൂൽ എംഎൽഎ ഹുമയൂൺ കബീറിനെതിരെ ബാബറി മസ്ജിദ് കേസിലെ മുൻ ഹർജിക്കാരനായ ഇഖ്ബാൽ അൻസാരി രംഗത്ത് . ഈ വിഷയം അയോധ്യയുമായി ബന്ധപ്പെട്ടതാണെന്നും സുപ്രീം കോടതി വിധി പുറപ്പെടുവിച്ചപ്പോൾ രാജ്യമെമ്പാടുമുള്ള മുസ്ലീങ്ങൾ അതിനെ ബഹുമാനിച്ചിരുന്നുവെന്നും ഇഖ്ബാൽ അൻസാരി പറഞ്ഞു.
കോടതി അഞ്ച് ഏക്കർ ഭൂമി അനുവദിച്ചുവെന്നും അതിനാൽ ഇനി പള്ളിയെ രാഷ്‌ട്രീയവൽക്കരിക്കേണ്ട ആവശ്യമില്ലെന്നും ഇഖ്ബാൽ അൻസാരി പറഞ്ഞു. “ഡിസംബർ 6 ന് ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യയിൽ എവിടെയും മറ്റൊരു ബാബറി മസ്ജിദ് നിർമ്മിക്കാൻ കഴിയില്ല.‘ എന്ന് ബിജെപി നേതാവും രാമമന്ദിർ പ്രസ്ഥാനത്തിലെ അംഗവുമായ രാം വിലാസ് വേദാന്തി പറഞ്ഞു.















