കരുനാഗപ്പള്ളി: അമൃത സ്‌കൂള്‍ ഓഫ് ആയുര്‍വേദയുടെ ഏറ്റവും പുതിയ ബാച്ച് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശനോത്സവം ശിഷ്യോപനയനം 2025 സംഘടിപ്പിച്ചു. രാവിലെ ധന്വന്തരി ഹോമത്തോടെ ആരംഭിച്ച ചടങ്ങുകള്‍ക്ക് അമൃത സ്‌കൂള്‍ ഓഫ് ആയുര്‍വേദ ഡീന്‍ സ്വാമി ശങ്കരാമൃതാനന്ദപുരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ മുന്‍ ഡയറക്ടറും അമൃത സ്‌കൂള്‍ ഓഫ് ആയുര്‍വേദ മുന്‍ പ്രിന്‍സിപ്പലുമായ ഡോ. എം.ആര്‍. വാസുദേവന്‍ നമ്പൂതിരി, സെന്റര്‍ ഫോര്‍ ടെക്സ്റ്റല്‍ സ്റ്റഡീസ് ആന്‍ഡ് പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്റര്‍ ഡോ. കെ മുരളി എന്നിവര്‍ മുഖ്യാതിഥികളായി. അമൃത സ്‌കൂള്‍ ഓഫ് ആയുര്‍വേദ പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജ് ഡോ. എന്‍.വി. രമേഷ്, അമൃത സ്‌കൂള്‍ ഓഫ് സ്പിരിച്വല്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് പ്രിന്‍സിപ്പല്‍ അച്യുതാമൃത ചൈതന്യ എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ച അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും അനുമോദിച്ചു.











