കൊച്ചി: കോഴിക്കോട് കോര്‍പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി സിനിമാ സംവിധായകന്‍ വിഎം വിനുവിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വിനു സമര്‍പ്പിച്ച ഹര്‍ജി തള്ളി.
വിഎം വിനുവിന്റെ പേര് വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നില്ല.ഹര്‍ജി തള്ളിയതോടെ വിനുവിന് സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ല. സെലിബ്രറ്റി ആയതിനാല്‍ പ്രത്യേകത ഒന്നും ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയക്കാരും സാധാരണക്കാരും ഒരുപോലെയെന്നും കോടതി പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ ഇല്ലയോ എന്നുപോലും നോക്കാതെയാണോ തെരഞ്ഞെടുപ്പിന് നില്‍ക്കുന്നതെന്നും കോടതി ചോദിച്ചു.
തിരുവനന്തപുരത്തെ വൈഷ്ണയുടെ കേസ് വ്യത്യസ്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി പ്രാഥമിക പട്ടികയില്‍ പേരുണ്ടായിരുന്നു .അവസാന നിമിഷമാണ് പേര് വെട്ടിയത്.ഈ സാഹചര്യത്തിലാണ് കോടതി ഇടപെട്ടത്.
















