തിരുവനന്തപുരം:കോര്‍പറേഷനില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടേറവെ ഊരൂട്ടമ്പലം വാര്‍ഡിലെ സ്ഥാനാര്‍ഥി പിന്മാറിയത് സിപിഐയെ വെട്ടിലാക്കി.സ്ഥാനാര്‍ഥിയായി നിശ്ചയിച്ച ജോസ് പിന്മാറുകയാണെന്ന് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു.നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിനു തൊട്ടുമുന്‍പുളള പിന്മാറ്റം സിപിഐ നേതൃത്വത്തെ വെട്ടിലാക്കി.
ജോസുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും മത്സരത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രദേശിക സിപിഐ നേതാക്കള്‍ അറിയിച്ചു.ഇത്തവണ സിപിഎമ്മില്‍നിന്ന് സിപിഐ ഏറ്റെടുത്തതാണ് ഊരൂട്ടമ്പലം സീറ്റ്. ഇവിടെ സ്ഥാനാര്‍ഥിയായി ജോസിനെ നിശ്ചയിച്ച് പ്രചാരണം ആരംഭിചേചിരുന്നു.ബുധനാഴ്ച നാമനിര്‍ദേശപത്രിക നല്‍കാനിരിക്കെയാണ് ജോസിന്റെ പിന്മാറ്റം.
രാഷ്‌ട്രീയത്തിലെ ദുരൂഹതകള്‍ അറിയില്ലായിരുന്നുവെന്ന് ജോസ് കുറിപ്പില്‍ പറയുന്നു. അതറിഞ്ഞപ്പോള്‍ സ്ഥാനാര്‍ഥി ആകേണ്ടതില്ല എന്ന നിഗമനത്തില്‍ എത്തുകയായിരുന്നു.പൊതുസമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യത രാഷ്‌ട്രീയ രംഗത്ത് ലഭിക്കുന്നില്ല എന്നതു വലിയ തിരിച്ചറിവാണ്.ഒരാള്‍ക്ക് ഒറ്റയ്‌ക്കൊരു യുദ്ധം ജയിക്കാന്‍ പറ്റില്ലെന്നും സീറ്റ് ഏറ്റെടുത്തതില്‍ സിപിഎമ്മില്‍ അമര്‍ഷമുണ്ടെന്നും ജോസ് പറയുന്നു.
















