തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ദിവസം 20,000 സ്‌പോട്ട് ബുക്കിങ് മാത്രം അനുവദിക്കാന്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചു. ഒരേസമയം കൂടുതല്‍ ഭക്തര്‍ എത്തുമ്പോള്‍, അവര്‍ക്കു പിറ്റേദിവസം ദര്‍ശനം നടത്തുന്നതിനുള്ള ക്രമീകരണം ഒരുക്കും. താമസസൗകര്യം, ഭക്ഷണവും വെള്ളവും ഏര്‍പ്പാടാക്കും. മരക്കൂട്ടം – ശരംകുത്തി – സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കും. ക്യൂ കോംപ്ലക്‌സുകളില്‍ എത്തുന്ന ഭക്തര്‍ക്ക് വരിനില്‍ക്കുന്നതിലെ മുന്‍ഗണന നഷ്ടമാകില്ല. ക്യൂ കോംപ്ലക്‌സുകളില്‍ കുടിവെള്ളം, ലഘു ഭക്ഷണം, ചുക്ക് കാപ്പി എന്നിവ ലഭ്യമാകും.
















