Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രങ്ങളില്‍ പരിശോധനയില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ഭരണനിര്‍വഹണം തോന്നുംപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 07:41 am IST
in Kerala

പത്തനംതിട്ട: ദേവസ്വം കമ്മിഷണര്‍ മുതല്‍ വിജിലന്‍സ് വരെ ക്ഷേത്ര പരിശോധനയില്‍ നിന്നും പിന്‍മാറിയതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ ഭരണം തോന്നിയ പോലെ. ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യവുമായി സംന്യാസി ശ്രേഷ്ഠരും ഹൈന്ദവ നേതൃത്വവും ചേര്‍ന്ന് ടെമ്പിള്‍ പാര്‍ലമെന്റ് രൂപീകരിച്ചതോടെയാണ് ദേവസ്വം ബോര്‍ഡിന്റെ കെടുകാര്യസ്ഥത മറനീക്കിയത്.

മാനുവല്‍ പ്രകാരം ദേവസ്വം കമ്മിഷണറുടെ പ്രഥമ കര്‍ത്തവ്യം ക്ഷേത്ര പരിശോധനയാണ്. എന്നാല്‍ ദേവസ്വവുമായി യാതൊരു ബന്ധവും ഇല്ലാത്തവരെ പുറത്തുനിന്നും കമ്മിഷണര്‍ തസ്തികയിലേക്ക് നിയമിച്ചു തുടങ്ങിയതോടെ ക്ഷേത്ര പരിശോധന നിലച്ചു. ദേവസ്വം ആസ്ഥാനത്ത് പദവി അലങ്കരിക്കലാണ് ഇവരുടെ പണി.

കമ്മിഷണര്‍ കഴിഞ്ഞാല്‍ ജില്ലാതല ഗ്രൂപ്പുകളെ നിയന്ത്രിക്കുന്ന ഡെ. കമ്മിഷണര്‍ക്കാണ് ക്ഷേത്ര പരിശോധനയുടെ പ്രധാന ചുമതല. മിന്നല്‍ പരിശോധന നടത്തുക, വരവുചെലവ് കണക്കുകള്‍ പരിശോധിക്കുക, ക്ഷേത്രത്തിലെ നിത്യനിദാനം കാര്യക്ഷമമോ എന്നും ഡെ. കമ്മിഷണര്‍ നിരീക്ഷിച്ച് ദേവസ്വം കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.

അതത് ഗ്രൂപ്പിലെ അസി. കമ്മിഷണര്‍മാരാണ് ഗ്രൂപ്പിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ പരിശോധന നടത്തേണ്ടത്. ഇവര്‍ ഓരോ മാസവും ടൂര്‍ ജേണല്‍ തയാറാക്കി ദേവസ്വം കമ്മിഷണര്‍ക്കും വിജിലന്‍സ് എസ്പിക്കും കൈമാറണം. ക്ഷേത്രങ്ങളില്‍ കൃത്യമായി പരിശോധന നടത്താന്‍ വിജിലന്‍സിനും ബാധ്യതയുണ്ട്. ഇപ്പോള്‍ പരാതി ഉണ്ടെങ്കില്‍ മാത്രം പരിശോധന എന്ന നിലപാടിലാണ് വിജിലന്‍സ്.

പരിശോധനയിലെ അലംഭാവം മൂലം ജീവനക്കാര്‍ തോന്നിയ സമയങ്ങളിലാണ് ഡ്യൂട്ടിക്കെത്തുന്നത്. തകില്‍, നാദസ്വര, പഞ്ചവാദ്യവാദകര്‍ ക്ഷേത്ര ജോലി മറ്റാര്‍ക്കെങ്കിലും കൈമാറി സ്വകാര്യ പരിപാടിക്ക് പോവുക പതിവാണ്. പുലര്‍ച്ചെ പള്ളി ഉണര്‍ത്തലിന് ഇവരില്‍ പലരും സോപാനത്ത് എത്താറില്ല. ക്ഷേത്രത്തില്‍ വിശ്വാസികള്‍ സമര്‍പ്പിക്കുന്ന മാല, എണ്ണ എന്നിവ ദേവന് സമര്‍പ്പിക്കാതെ സ്വകാര്യ സ്റ്റാളുകളിലേക്ക് കടത്തുന്നതും പതിവാണ്. സ്ത്രീ ജീവനക്കാരില്‍ പലരും പകരക്കാരെ നിയമിച്ച് അനുവദനീയമായതില്‍ അധികം സ്‌പെഷല്‍, കാഷ്വല്‍ ലീവ് എടുക്കുന്നു. അടിച്ചുതളി, കഴകം, പാത്രംതേപ്പ് ജോലികള്‍ നോക്കുന്ന സ്ത്രീകള്‍ ഉന്നത ജീവനക്കാരെ സ്വാധീനിച്ച് ഓഫീസ് ജോലികളില്‍ കയറിപ്പറ്റുന്നതിനാല്‍ കൃത്യമായ രീതിയില്‍ ശുചീകരണം നടക്കുന്നില്ല.

ഇടത് ട്രേഡ് യൂണിയന്‍ നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സ്ത്രീകള്‍ ജോലി സ്ഥലം മാറുന്നത്. ജീവനക്കാര്‍ പകരക്കാരെ ചുമലതപ്പെടുത്തി സ്ഥലം വിടുന്നതു മൂലം ക്ഷേത്രത്തിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് വരുമാനം നഷ്ടമാകുന്നതായും റിപ്പോര്‍ട്ടുണ്ട്. രസീത് എഴുതാതെ വഴിപാടു നടത്തി വരുമാനം കവരുകയാണ് പകരക്കാര്‍ ചെയ്യുന്നത്. നിരവധി ക്ഷേത്രങ്ങള്‍ കാലപ്പഴക്കം മൂലം തകര്‍ച്ച നേരിടുന്നു. ഏതു സമയത്തും നിലംപൊത്താവുന്ന ഓഫീസകളും നിരവധി. ക്ഷേത്ര പരിസരങ്ങള്‍ കാടുപിടിച്ച നിലയിലാണ്. ഇതിനെല്ലാം കാരണം പരിശോധനയുടെ അഭാവമാണ്. പുതിയ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ഇതെല്ലാം ശ്രദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ഭക്തര്‍.

Tags: travancore devaswom boardDevaswombord templesinspection in temples
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മാറണം; സ്‌പോണ്‍സര്‍ഷിപ്പിനും പദ്ധതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി മാര്‍ച്ച് 2ന്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയെ ഇ ഡി ചോദ്യം ചെയ്തു

Kerala

കണക്ക് തെറ്റി ദേവസ്വം ബോര്‍ഡ്; രണ്ടു കോടി കാണാനില്ല, ഓഡിറ്റിങ് കൃത്യം

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: കെ.പി ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.