കോഴിക്കോട് :കൊയിലാണ്ടിയില്‍ കൊടുവാളുകൊണ്ടുളള മകന്റെ ഏറില്‍ അമ്മയ്‌ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മണമ്മലിലാണ് സംഭവം.
പരിക്കേറ്റ മാധവിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാധവിയുടെ തലയ്‌ക്കാണ് മുറിവേറ്റത്.
അമ്മയും മകനും തമ്മിലെ തര്‍ക്കമാണ് ആക്രമണത്തിന് കാരണം. ഇയാളെ കൊയിലാണ്ടി പൊലീസ് ചോദ്യം ചെയ്യുകയാണ്.
















