കോഴിക്കോട്:കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി.കോഴിക്കോട് കോര്‍പറേഷനിലെ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി വി.എം.വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ല.
ഇതിനെതിരെ ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. കല്ലായി ഡിവിഷനില്‍ നിന്നാണ് വി.എം.വിനു മത്സരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വി.എം.വിനു വോട്ട് ചെയ്തിട്ടുണ്ട്. അന്നത്തെ ലിസ്റ്റും ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ പത്രസമ്മേളനത്തില്‍ ഹാജരാക്കി. വര്‍ഷങ്ങളായി കോഴിക്കോട് താമസിക്കുന്ന ആളാണ് സിനിമാ സംവിധായകന്‍ ആയ വി.എം.വിനു.
നേരത്തെ തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട ഡിവിഷനില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേരും വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നില്ല.വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ വൈഷ്ണയെയും പരാതിക്കാരെയും കേട്ട് തീരുമാനമെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു
















