മലയാളത്തിലെ അതുല്യ നടനായ തിലകന്റെ മകനും സിനിമ സീരിയല്‍ നടനും പൊതുപ്രവര്‍ത്തകനുമായ ഷിബു തിലകന്‍ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട്. തൃപ്പൂണിത്തുറ നഗരസഭയിലെ 20-ാം ഡിവിഷനിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി ഷിബു തിലകന്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണയും മത്സരരംഗത്തുണ്ടായിരുന്നു. അദ്ദേഹം ജന്മഭൂമിയോട് സംസാരിക്കുന്നു…
എന്തുകൊണ്ടാണ് ബിജെപിയെ തെരഞ്ഞെടുത്തത് ?
ബിജെപിയില്‍ കുറെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു. 90കളുടെ ആദ്യം മുതല്‍ തന്നെ അനുഭാവിയായിരുന്നു. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് മറ്റ് സര്‍ക്കാരുകളും തമ്മിലുള്ള വ്യത്യാസം മനസിലായി. അദ്ദേഹത്തിന്റെ ഭരണരീതി കണ്ടാണ് പ്രവര്‍ത്തന രംഗത്ത് വന്നത്.
മോദി സര്‍ക്കാരിനെ എങ്ങനെ കാണുന്നു ?
നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് അതിഗംഭീരമായ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭാരതീയനാണെന്ന് പറയുവാനുള്ള അഭിമാനമുണ്ടായി. രാജ്യം നന്നാവണമെന്ന് ആഗ്രഹിക്കുന്ന പ്രസ്ഥാനമാണ്. എല്ലാവരെയും ഒരുപോലെ കാണുന്നു. അഴിമതിയില്ലാത്ത സംവിധാനമാണ്. അതുകൊണ്ടാണ് താത്പര്യമുണ്ടായത്. ഇന്ന് ലോകത്തുള്ളതില്‍ ഏറ്റവും മികച്ച സര്‍ക്കാരാണ് മോദിയുടേത്. പതിനൊന്ന് വര്‍ഷം കൊണ്ട് ഇത്രയും മാറ്റങ്ങള്‍ ഉണ്ടാക്കുവാനായെങ്കില്‍ 75 വര്‍ഷം കൊണ്ട് എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കുമായിരുന്നുവെന്ന് ചിന്തിക്കേണ്ടതുണ്ട്. രാജ്യത്തോട് അഭിമാനമുണ്ടാക്കിയത് മോദി സര്‍ക്കാണ്.
ഇത്തവണ പ്രതീക്ഷകളെങ്ങനെ ?
ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. തൃപ്പൂണിത്തുറ നഗരസഭയില്‍ ബിജെപി ഭരണം വരുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇതൊരു നല്ല സാഹചര്യമാണ്. വികസനമാണ് മുന്നോട്ടുവയ്‌ക്കുന്നത്. തൃപ്പൂണിത്തുറയുടെ വികസന സങ്കല്പ്പങ്ങളാണ് പങ്കുവയ്‌ക്കുന്നത്. സമഗ്രവികസനമാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനായി വാര്‍ഡ്തലം തൊട്ടുള്ള വികസനം ആവശ്യമാണ്. കഴിഞ്ഞ തവണ 25-ാം ഡിവിഷനില്‍ മത്സരിച്ചിരുന്നു. ശബരിമല സംഭവങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ. മാറ്റം ഉണ്ടാവണമെങ്കില്‍ ബിജെപി തന്നെ വരണമെന്നാണ് ജനങ്ങള്‍ ആഗഹിക്കുന്നത്. ഈ അനുകൂലമായ കാലാവസ്ഥ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.











