തന്മാത്ര ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെയും വിവിധ ടെലിവിഷന്‍ സീരിയലുകളിലൂടെയും ശ്രദ്ധേയയായ നടി മീരാ വാസുദേവ് വീണ്ടും വിവാഹമോചിതയായി. പാലക്കാട് സ്വദേശിയും സിനിമാ-ടെലിവിഷന്‍ ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് മീര അവസാനിപ്പിച്ചത്. കഴിഞ്ഞവര്‍ഷം മേയിലായിരുന്നു ഇവരുടെ വിവാഹം. നടി തന്നെയാണ് വിവാഹമോചന വാര്‍ത്ത സാമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ :
‘ഞാന്‍ നടി മീരാ വാസുദേവ്. 2025 ഓഗസ്റ്റ് മുതല്‍ ഞാന്‍ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായതും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്.’















