ചെന്നൈ: സ്വകാര്യവ്യക്തി റെയില്‍വേയില്‍ നിന്നു പാട്ടത്തിനെടുത്തു സര്‍വീസിനുപയോഗിക്കുന്ന പാഴ്‌സല്‍ ട്രെയിന്‍ വഴി ചെമ്പു കള്ളക്കടത്തു നടത്തി 108 കോടിയുടെ നികുതി വെട്ടിച്ച സംഘത്തിലെ ഒരാളെ ജിഎസ്ടി ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു.
ചെന്നൈ റോയപ്പേട്ടയില്‍ നിന്നു ദല്‍ഹിയിലേക്കു സപ്തംബര്‍ 18നു പോയ ട്രെയിനില്‍ (00653) നികുതി വെട്ടിച്ച് പഴയ ലോഹവസ്തുക്കള്‍ കടത്തിയെന്ന വിവരത്തെത്തുടര്‍ന്ന്, 10 കോടിയിലേറെ രൂപ വിലയുള്ള 168 മെട്രിക് ടണ്‍ ലോഹം പിടിച്ചെടുക്കുകയും വന്‍ നികുതിവെട്ടിപ്പ് കണ്ടെത്തുകയും ചെയ്തു.
ഫെബ്രുവരി മുതല്‍ സപ്തംബര്‍ വരെയുള്ള കണക്കാണിത്. സ്വകാര്യ പാഴ്‌സല്‍ ട്രെയിനുകള്‍ വഴി കടത്തുന്ന വസ്തുക്കളുടെ ഭാരം മാത്രമാണു റെയില്‍വേ പരിശോധിച്ചിരുന്നത്. ജിഎസ്ടി രേഖകളോ ഇ -വേ ബില്ലുകളോ ഉറപ്പാക്കുന്നതില്‍ വീഴ്ചവരുത്തി. ഈ പഴുതു മുതലെടുത്തായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
















